This is my first attempt at writing Malayalam poetry.
കാണുന്നു ഞാന്‍
കാണുന്നു ഞാന്‍ ഓരോ പൂവിതളിലും
നിന് നറുപുഞ്ചിരി
പ്രതിധ്വനിക്കുന്നു നിന് കളമൊഴി
ഈ കിളിനാദത്തിലും.
ഇളംകാറ്റത്തുലയുമീ മരച്ചില്ലകളിലൂടെ
കളിയാടിടുന്നെന്മുന്പില്
നിന് സുന്ദരനൃത്തവിലാസം.
ഈ വിശാലനീലാകാശത്തിങ്കല്
മുകില്‍മാലകള്‍ ചാര്‍ത്തുന്നതു
നിന് മുഖത്തിന് ഭാവവൈവിധ്യമോ!
രാവിന്നിരുള്‍ പട്ടില്‍ തിളങ്ങുന്ന
താരങ്ങള്‍ തന് പ്രകാശം നിന്
മിഴികളിന്‍ കെടാവെളിച്ചമോ!
ഈ പുഴയോരം കടന്നുവന്നെന്നുടെ
ക്ഷീണിതമാമൊരീ ഗാത്രത്തെ തഴുകിടും
നീറുന്നോരീ മനസ്സില്‍ കുളിരേകിടും
സുരഭിലമാം പൂങ്കാറ്റു നിന്
തരളമാം കൈകള്‍ തന് മൃദുസ്പര്ശനമോ.
കാണുന്നു ഞാന്‍ പ്രിയതമേ നിന്മുഖം, എന്‍
മിഴികള്‍ പരതുന്നതെവിടെയാണെങ്കിലും.
പ്രകൃതിതന്നോരോ ചെറുചലനത്തിലും നിന്നെ
തൊട്ടറിയുന്നു ഞാന്‍ നീയിന്നരികിലില്ലെങ്കിലും.
(Edited by: Moulik K B)
Good one. Where did you get the idea from?
Well, what do I say? I don’t know, really! Just dawned on me, like all inspirations for poetry do. 🙂
🙂
Reminds me one of mine ….
http://lostinsilence.wordpress.com/2005/05/29/a-translation-attempt/
The link to the original poem is no longer there….
Good luck
Now, THAT was a surprise! Keep chasing the elusive flashes.
🙂
May I say there is good poetry in it…poetry that deserves polishing. Recite it loudly to yourself and remove the few false notes…Till you can sing it without violatig your aesthetic discipline. Do it with this one a twenty times even as you keep chasing new flames.
For example: If you change the third and fourth lines to “kelkunnu nhan nin kalamozhi oro kilinadathilum” will it not be easier on the ears.
Hmmm….
I know there is no proper rhythm in the poem. Having written the poem, I wanted to try and set it to music, and I came up with something that I felt was suitable to these lines.
http://kishoreathrasseri.wordpress.com/2010/06/14/music-for-my-poem/
Would like to know what you think of it!